Bless a Home
സഭ പാവങ്ങളുടെ പക്ഷത്ത്‌ 

"എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന്‌ നിങ്ങള്‍ ഇത്‌ ചെയ്‌ത്‌ കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ്‌ ചെയ്‌തു തന്നത്‌. "(മത്താ . 25:40). സഭയുടെ ദൗത്യം പാവങ്ങളോട്‌ പക്ഷം ചേരാനുള്ള വിളിയാണെന്ന്‌ വ്യക്തമാണ്‌. 

ബനഡിക്ട്‌ മാര്‍പ്പാ്‌ തന്റെ പ്രഥമ സാമൂഹിക ചാക്രിക ലേഖനത്തില്‍ ശക്തമായി പ്രസ്‌താവിക്കുന്നതിപ്രകാരമാണ്‌. " ലോകമെങ്ങുമുള്ള ദരിദ്രദര്‍ സമ്പന്നരുടെ കതകുകളില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. സമ്പല്‍ സമൃദിയുടെ ലോകം ആ മുട്ടലുകള്‍ കേള്‍ക്കാതിരിക്കുന്ന അപകട സാധ്യതയിലാണ്‌". ("സത്യത്തില്‍ സ്‌നേഹം "-75).

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിറകുടമായ സഭയുടെ നെറുകയില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട്‌ , പാവങ്ങള്‍ക്കൊരു സദ്‌ വാര്‍ത്തയായി BLESS A HOME PROJECT.

എന്താണ്‌ BLESS A HOME PROJECT

ജാതി മത ഭേദമന്യേ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളെ തേടിപ്പിടിച്ച്‌ , സംരക്ഷണം നല്‍കി, ശാക്തീകരിച്ച്‌ , സ്വയം പര്യാപ്‌തതയിലെത്തിക്കുന്ന ഒരു സമഗ്ര കുടുംബക്ഷേമ പദ്ധതിയാണ്‌ "BLESS A HOME ".
Latest News
Untitled Document
മാത്യസംഘം ബ്ലസ്‌ എ ഹോമിലേയ്‌ക്കുളള സംഭാവന അഭിവന്ദ്യ പിതാവിന്‌ നല്‍കുന്നു
All Rights reserved by blessahome.com A Smart Info Solution Website